വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ്;ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

single-img
21 September 2022

കൊല്ലം: വീട്ടില്‍, ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി (20) ആണ് മരിച്ചത്.

കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഭിരാമി.