ഗോതമ്ബ്, ഗോതമ്ബ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വര്‍ഷവും തുടരുമെന്ന് റിപ്പോര്‍ട്ട്

single-img
26 May 2023

ഗോതമ്ബ്, ഗോതമ്ബ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വര്‍ഷവും തുടരുമെന്ന് റിപ്പോര്‍ട്ട്.

ഗോതമ്ബിന്റെ ഉല്‍പ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ഗോതമ്ബിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നിരോധിക്കുകയിരുന്നു. ഗോതമ്ബ് കയറ്റുമതി അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുബോധ് കെ സിംഗ് പറഞ്ഞു, ഇന്ത്യ ഗോതമ്ബ് കയറ്റുമതി ചെയ്യുന്നത് ആഭന്തര ഉപയോഗത്തിന് ശേഷം മിച്ചം വരുമ്ബോള്‍ മാത്രമാണെന്നും അല്ലാതെ പ്രാഥമിക ഗോതമ്ബ് കയറ്റുമതി രാജ്യമല്ലെന്നും സുബോധ് കെ സിംഗ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ ഗോതമ്ബ് സംഭരണം, ഗോതമ്ബിന്റെ മൊത്തവില നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. സര്‍ക്കാരിനുവേണ്ടി ഗോതമ്ബ് വാങ്ങുന്ന ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) സംഭരണം മെയ് 21-ന് 26.14 ദശലക്ഷം ടണ്ണായിരുന്നു, 34 ലക്ഷം ടണ്‍ ആണ് ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ സംഭരണവും വിളവെടുപ്പ് കാലവും അവസാനിക്കുമ്ബോഴേക്കും ഇത് 27 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപെടലുകള്‍ക്കായി സര്‍ക്കാരിന് 8.5-9 ദശലക്ഷം ടണ്‍ ശേഷിക്കുമെന്നും സിംഗ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ ധാന്യം ഉത്പാദിപ്പിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭരണം 3.5 ദശലക്ഷം ടണ്ണില്‍ നിന്ന് 2.09 ദശലക്ഷം ടണ്ണായി കുറഞ്ഞു. അതേസമയം, ഏപ്രിലിനെ അപേക്ഷിച്ച്‌ മെയ് മാസത്തില്‍ ഗോതമ്ബിന്റെ വിലയില്‍ കിലോയ്ക്ക് 160 രൂപയുടെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. ആഗോള ഗോതമ്ബ് ഉത്പാദകരില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായ ഉക്രൈൻ, റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് കയറ്റുമതി നിര്‍ത്തി വെച്ചിരുന്നു. ഇതോടെ ആഗോള തലത്തില്‍ ഗോതമ്ബ് ക്ഷാമം രൂക്ഷമായി.