ക്രിസ്റ്റഫറിനുള്ള എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി: മമ്മൂട്ടി

single-img
10 February 2023

തന്റെ ഏറ്റവും പുതിയ സിനിമയായ ക്രിസ്റ്റഫറിനെ ഏറ്റെടുത്ത മലയാളികള്‍ക്ക് നന്ദി അറിയിയിച്ച് മമ്മൂട്ടി. ഈ സിനിമയ്ക്ക് നിങ്ങൾ നല്‍കുന്ന അംഗീകാരങ്ങളിലും സമകാലിക പ്രസക്തിയുള്ള കഥയും നായകന്റെ പോരാട്ടങ്ങളും മനസിലാക്കിയതിലും ഏറെ സന്തോഷമുണ്ട് എന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. പോലീസ് വേഷത്തിലുള്ള ക്രിസ്റ്റഫറിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങിനെ: ‘ക്രിസ്റ്റഫറിനുള്ള എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങള്‍ മനസിലാക്കിയതില്‍ വളരെ സന്തോഷം’.

അതേസമയം, 18.7 കോടി ബജറ്റിലൊരുങ്ങിയ ക്രിസ്റ്റഫറിന്റെ മികച്ച പശ്ചാത്തല സംഗീതത്തെ കുറിച്ചും ഛായാഗ്രഹണത്തെ കുറിച്ചും എടുത്ത പറയുന്നതിനോടൊപ്പം, തിരക്കഥയില്‍ പോരായ്മകളുള്ളതായും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2Fpfbid04FV9XeR2hsn913EKrVgnbjTWJ34f9oqteThC261sGAWpC2o4ZThLwmVtSewStGmCl&show_text=true&width=500