ട്രോളുകള്‍ കാരണം ഭയങ്കര റീച്ച് ലഭിച്ചു; പേര് പെട്ടന്നങ്ങ് വൈറല്‍ ആയി: ഭീമൻ രഘു

single-img
9 October 2023

നടൻ ഭീമന്‍ രഘു, സമീപകാലത്ത് രാഷ്ട്രീയ വിഷയങ്ങളിൽ വലിയ നിലയില്‍ ട്രോളുകള്‍ക്ക് ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം ട്രോളുകള്‍ കാരണം ഭയങ്കര റീച്ച് ആയെന്നും ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കാറില്ലെന്നും ഭീമന്‍ രഘു പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ: ‘എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്. ചേട്ടനെ പറ്റി ഇങ്ങനെ ഒക്കെ കേട്ടിട്ട് കൊള്ളാം നല്ല രസമായിരിക്കുന്നു എന്ന് ഭാര്യ പറയും. എന്നെക്കുറിച്ച് ആദ്യമായാണ് ഇങ്ങനെ കേള്‍ക്കുന്നത്. ചേട്ടന്‍ ഇതെങ്ങനെ എടുക്കുന്നു എന്ന് അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. സന്തോഷകരമായിട്ടും കോമഡിയായിട്ടും മാത്രമെ എടുത്തുള്ളൂ എന്ന് പറയും. അല്ലാതെ മറുപടി കൊടുക്കാനൊന്നും ശ്രമിക്കാറില്ല. കൊടുത്തിട്ടുമില്ല.

എന്നാൽ, ട്രോളുകള്‍ കാരണം ഭയങ്കര റീച്ച് ആയി. ഭീമന്‍ രഘു എന്ന പേര് പെട്ടന്നങ്ങ് വൈറല്‍ ആയി. ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. കാരണം എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. ഉള്ളകാര്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞു. ജനങ്ങള്‍ അത് പല രീതിയില്‍ എടുക്കും. അവരുടെ സംസ്‌കാരത്തില്‍ അവര്‍ ട്രോള്‍ ചെയ്യുന്നു. എന്റെ സംസ്‌കാരത്തിലൂടെ ഞാന്‍ പ്രതികരിക്കാതിരിക്കുന്നു’, – മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞു