തെലുങ്കില്‍ നേരത്തെയുള്ള കമിറ്റ്‌മെന്റുകളുണ്ട്; മലയാളത്തിൽ നിന്നും നല്ല കഥകൾ വരുന്നു: അനുപമ പരമേശ്വരൻ

single-img
20 September 2022

കരിയറിലെ തുടക്കത്തിൽ തനിക്ക് മലയാള സിനിമയില്‍ നിന്നും വരുന്ന കഥകള്‍ കുറവായിരുന്നു എന്ന് നടി അനുപമ പരമേശ്വരന്‍. ഇപ്പോൾ തെലുങ്ക് സിനിമയില്‍ സജീവമാണ് അനുപമ കോവിഡ് ലോക്ഡൗണിന് ശേഷം മലയാള സിനിമയിൽ നിന്നും നല്ല കഥകള്‍ വരുന്നുണ്ട് എന്നാണ് അനുപമ പറയുന്നത്.

മലയാളത്തില്‍ ഒരിക്കലും കഥയ്ക്ക് പഞ്ഞമില്ല. നല്ല അടിപൊളി കഥകളാണ്. എന്നാൽ തന്റെയടുത്ത് വരുന്ന കഥകള്‍ കുറവായിരുന്നു. അടുത്തിടെ ലോക്ഡൗണ്‍ കഴിഞ്ഞാണ് കുറച്ച് കൂടി നല്ല കഥകള്‍ കിട്ടിത്തുടങ്ങിയത്. അത് സ്വീകരിക്കുംമുൻപ് തന്നെ തെലുങ്കില്‍ നേരത്തെയുള്ള കമ്മിറ്റ്‌മെന്റുകളുണ്ടായിപ്പോയി.

തെലുങ്കിൽ ഏറ്റിട്ടുള്ള വർക്കുകൾ തീര്‍ത്ത് ഒരുപക്ഷെ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മലയാളത്തില്‍ രണ്ട് പ്രൊജക്ട് തുടങ്ങാന്‍ സാധ്യതയുണ്ട്. മലയാളം സിനിമ തന്നെ തഴയുന്നത് പോലെ തോന്നിയിട്ടില്ലെന്നും ആദ്യ സിനിമയായ പ്രേമം ഇറങ്ങിയ സമയത്താണെങ്കിലും പ്രേക്ഷകർ തന്നെ ഒരുപാട് സ്‌നേഹിച്ചതാണെന്നും അനുപമ പറയുന്നു.

കരിയറിലെ തുടക്ക സമയത്ത് തനിക്ക് എങ്ങനെയാണ് ആള്‍ക്കാരോട് സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. വളരെ ഓപ്പണായി സംസാരിക്കുന്ന സാധാരണ ഇരിങ്ങാലക്കുട കുട്ടിയായിരുന്നു താന്‍.
എന്നാൽ ഇപ്പോൾ അതില്‍ നിന്നും കുറേ മാറ്റം വന്നിട്ടുണ്ടെന്നും അനുപമ കൂട്ടിച്ചേർക്കുന്നു.