സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു ; ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

single-img
28 October 2023

മാധ്യമപ്രവർത്തകയോട് സുരേഷ്‌ഗോപി പെരുമാറിയത് ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് പരസ്യമായി ക്ഷമ പറഞ്ഞു. ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ വാക്കുകൾ: ഒട്ടും ദുരുദ്ദേശപരമല്ലാത്ത നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് ശ്രീ. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു..

അതേസമയം, വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കെ സുരേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ലെന്നും വിഷയം വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.