മീഡിയവണ്‍ സംപ്രേഷണ വിലക്കിൽ വാദം പൂർത്തിയായി; വിധി പിന്നീട്

single-img
3 November 2022

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി. മീഡിയവണിന്റെയും കേന്ദ്രസർക്കാരിന്റെയും വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വിധി പിന്നീട് പറയുമെന്ന് അറിയിച്ചു.

മീഡിയവൺ ചാനലിനെതിരെ മുദ്ര വെച്ച കവറില്‍ കേന്ദ്ര സർക്കാർ സമർപ്പിച്ച ഫയലുകളിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് സുപ്രീംകോടതി നിരീക്ഷണം. കേന്ദ്രം സമർപ്പിച്ച ഫയലിലെ 807, 808 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839, 840 പേജുകളിലെ മിനുട്സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങള്‍ അവ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചത്. ഇക്കാര്യം ഹൈക്കോടതിയും ഉന്നയിച്ചിട്ടുണ്ടെന്ന് ബെഞ്ച് സൂചിപ്പിച്ചു.

മീഡിയവണിന് വേണ്ടി ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുസേഫ അഹമ്മദി എന്നിവരാണ് ഹാജരായത്. കേന്ദ്രസർക്കാരിന് വേണ്ടി എ.എസ്.ജി കെ.എം.നടരാജും ഹാജരായി.