സസ്പെൻഷന് പിന്നാലെ 24 ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി രാജിവെച്ചു

single-img
10 March 2023

സസ്പെൻഷന് പിന്നാലെ 24 ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി രാജിവെച്ചതായി വിവരം. എന്നാൽ ചാനൽ രാജി എഴുതി വാങ്ങിയതാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുത്ത മലയാളത്തിലെ പ്രമുഖ ചാനല്‍ അവതാരക താന്‍ സംഘിയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഏത് കോര്‍പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

അവതാരകയുടെ സംഘിചായ്‌വ് പരസ്യമായി വെളിപ്പെടുത്തിയതോടെ ഇവരെ പുറത്താക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചു. തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുമ്പോഴും പരസ്യമായി സംഘപരിവാര്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്നു.