ഞങ്ങൾ ഇടയ്ക്ക് മെസേജുകൾ അയയ്ക്കും; രശ്‌മികയുമായി ഇപ്പോഴും നല്ല സൗഹൃദം: രക്ഷിത് ഷെട്ടി

single-img
3 October 2023

പ്രശസ്തനടനും സംവിധായകനുമായ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിര്‍ക്ക് പാര്‍ട്ടി. ദക്ഷിണേന്ത്യയ്ക്ക് പ്രിയങ്കരിയായ രശ്മിക മന്ദാനയും കന്നട യുവതാരം രക്ഷിത് ഷെട്ടിയും നായിക നായകന്‍മാരായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഇത് .

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ഈ സിനിമയിലെ ഇരുവരുടെയും ജോഡി ആരാധകരും ഏറ്റെടുത്തിരുന്നു. പിന്നലെ ഇരുവരും പ്രണയത്തിലുമായി. രശ്മികയുടെ സൂപ്പര്‍ ഹിറ്റായ ചിത്രം ഗീതാഗോവിന്ദത്തിന് ശേഷം ഇരുവരുടെയും വിവാഹ നിശ്ചയവും ആഘോഷപൂര്‍വ്വം നടന്നു. പക്ഷെ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

ഇപ്പോൾ ഇതാ, ഒരു അഭിമുഖത്തില്‍ രശ്മികയെ കുറിച്ച് രക്ഷിത് പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഇരുവര്‍ക്കുമിടയില്‍ ഇപ്പോഴും സൗഹൃദപരമായ അന്തരീക്ഷം ഉണ്ടോ എന്നായിരുന്നു ചോദ്യം. ‘ഞങ്ങള്‍ ഇടക്കിടെ മെസേജുകള്‍ അയക്കാറുണ്ട്. എന്നാല്‍ സ്ഥിരമായ കമ്യൂണിക്കേഷനുകളൊന്നും ഇല്ല. എന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ബെസ്റ്റ് വിഷസ് അറിയിക്കും.

അതേപോലെ തന്നെ രശ്മികയുടെ സിനിമകള്‍ക്ക് ഞാനും ആശംസകള്‍ അറിയിക്കും. മാത്രമല്ല, ജന്മദിനത്തിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങള്‍ പരസ്പരം ആശംസകള്‍ കൈമാറും. രശ്മികയ്ക്ക് എപ്പോഴും വലിയ ഒരു സ്വപ്നങ്ങളുണ്ടായിരുന്നു. അവള്‍ അത് നേടിയെടുക്കുകയാണ്. അതിനുള്ള ക്രെഡിറ്റ് ആള്‍ക്ക് നല്‍കണം’ എന്നായിരുന്നു രക്ഷിതിന്റെ മറുപടി.

സൂപ്പർ ഹിറ്റായ 777 ചാര്‍ളി എന്ന ചിത്രത്തിലൂടെ കേരളത്തിലെ പ്രേക്ഷകര്‍ക്കും പ്രിയങ്കരനായി മാറിയ നടനാണ് രക്ഷിത്. മലയാളിയായ കിരണ്‍ രാജായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.