രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപേ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വച്ചു

single-img
4 September 2022

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കെ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് വിശ്വനാഥ്‌സിങ് വഗേല. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബൂത്ത് ലെവല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ‘പരിവര്‍ത്തന്‍ സങ്കല്‍പ്’ റാലിയില്‍ സംവദിക്കാന്‍ ഈ മാസം അഞ്ചിന് ഗുജറാത്ത് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എത്തും.

അതേസമയം, വിശ്വനാഥ് സിങ് വഗേലയുടെ രാജിയ്ക്ക് പിന്നാലെ ഗുജറാത്ത് ബിജെപി വക്താവ് റുത്വിജ് പട്ടേല്‍ പ്രതികരണവുമായി രംഗത്തെത്തി. ‘ സംസ്ഥാനത്തെ ജോയിന്‍ കോണ്‍ഗ്രസ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ എത്തുകയാണ്, പക്ഷെ ഇവിടെ ഇപ്പോൾ ക്വിറ്റ് കോണ്‍ഗ്രസ് പ്രചരണമാണ് നടക്കുന്നത്’, റുത്വിജ് പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ വാരമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. പുറമെ ആനന്ദ് ശര്‍മ്മയും ജയ്‌വീര്‍ ഷേര്‍ഖിലും നിയുക്ത സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിശ്വനാഥ്‌സിങ് വഗേലയുടെ രാജി.