ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സര്‍വീസില്‍ നിന്ന് നീക്കണം; പരാതി സ്വീകരിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍

single-img
15 September 2022

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.

ഇതോടൊപ്പം തന്നെ ശ്രീറാമിന് ജോയിന്റ് സെക്രട്ടറി റാങ്കിലേക്ക് നല്‍കിയ സ്ഥാനക്കയറ്റവും റദ്ദാക്കണമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ശ്രീറാമിനെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കിയതും പിന്നാലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയാക്കിയതും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.