രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം

single-img
5 September 2022

റാഞ്ചി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും. സഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യത.

മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഛത്തീസ്ഗഡില്‍ ആയിരുന്ന യുപിഎ എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രിയോടെ റാഞ്ചിയില്‍ തിരിച്ച്‌ എത്തിയിട്ടുണ്ട്.

ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ രമേഷ് ബെയ്സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ലില്‍ തീരുമാനം അറിയിക്കാമെന്നാണ് തന്നെ കാണാന്‍ എത്തിയ യുപിഎ പ്രതിനിധി സംഘത്തെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.