ബിജെപിക്ക് താത്പര്യമില്ല;ലോക്‌സഭയിൽ സംസാരിക്കാൻ രാഹുൽഗാന്ധിക്ക് സ്പീക്കർ അവസരം നൽകിയില്ല: ശശി തരൂർ

single-img
16 March 2023

ലോക്‌സഭയിൽ സംസാരിക്കാൻ ശ്രമം നടത്തിയെങ്കിലും രാഹുൽഗാന്ധിക്ക് സ്പീക്കർ അവസരം നൽകിയില്ലെന്ന് ശശി തരൂർ എംപി. ഇന്നും സഭയിൽ അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവസരം കൊടുത്തില്ല.

രാഹുൽ ഗാന്ധി സംസാരിക്കുന്നത് കേൾക്കാൻ ബിജെപിക്ക് താത്പര്യമില്ല. രാഹുൽ എപ്പോഴായാലും സംസാരിക്കാൻ തുടങ്ങിയാൽ തടസപ്പെടുത്താൻ ബിജെപി ശ്രമിക്കും. പറയാത്ത കാര്യമാണ് രാഹുൽ പറഞ്ഞെന്ന് പ്രചരിപ്പിക്കുന്നത്. ഇത് അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും തരൂർ പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിച്ചതോടെ പാർലമെൻറ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുകയാണ്. ഇന്ന് തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.