ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; ശക്തരായ ഉറുഗ്വായിയെ സമനിലയിൽ കുരുക്കി ദക്ഷിണ കൊറിയ

single-img
24 November 2022

ഖത്തർ ലോകകപ്പിൽ ശക്തന്മാരെ ഒന്നുമല്ലാതാക്കി ഏഷ്യൻ രാജ്യങ്ങളുടെ അട്ടിമറി തുടരുന്നു. ഇന്ന് അൽജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉറുഗ്വായിയെ ദക്ഷിണ കൊറിയ സമനിലയിൽ തളച്ചു. കളിയിൽ ഏതാണ്ടെല്ലാ സമയവും ആധിപത്യം തുടർന്ന കൊറിയയുടെ മുന്നിൽ സുവാരസും ന്യൂനസും കവാനിയും അടങ്ങുന്ന കരുത്തന്മാരുടെ സംഘം പതറുന്നതും കാണാമായിരുന്നു.

എന്നാൽ വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.കളിയുടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. മികച്ച മത്സരമാണ് ആരാധകർക്കായി യുറുഗ്വായിയും ദക്ഷിണ കൊറിയയും കാത്തുവച്ചത്. പലപ്പോഴും തുറന്നുവന്ന അവസരങ്ങൾ മുതലെടുക്കാൻ രണ്ടു ടീമുകൾക്കുമായില്ല.

ആദ്യ പകുതിയുടെ പാതി പിന്നിടുമ്പോഴും ഗ്രൗണ്ടിൽ ആധിപത്യം ഉറപ്പിച്ച ദക്ഷിണ കൊറിയയ്ക്കു മുന്നിൽ കരുത്തരായ ഉറുഗ്വായ് മുന്നേറ്റനിര ഉഴറുന്നതും കാണാനായി.