ഡോ. സൗമ്യ സ്വാമിനാഥന്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും രാജിവച്ചു


കോവിഡ് വിതച്ച ഭീതിയിൽ നിന്നും അന്താരാഷ്‌ട്ര ആരോഗ്യ മേഖല തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ വിദഗ്ധർ ലോകാരോഗ്യ സംഘടനയിൽ നിന്ന് കൂട്ടത്തോടെ പടിയിറങ്ങുന്നു. സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഇന്ത്യയുടെ സൗമ്യ സ്വാമിനാഥൻ രാജിവെച്ചുകഴിഞ്ഞു. ഇന്ത്യൻ പീഡിയാട്രീഷ്യനും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റുമായ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിലൂടെയാണ് ഇന്ന് തന്റെ രാജി പ്രഖ്യാപിച്ചത്.
പക്ഷെ ഇതുവരെ രാജിയുടെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സ്ഥാനത്ത് നിന്ന് വിരമിക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഡോ. സൗമ്യ സ്വാമിനാഥൻ രാജി പ്രഖ്യാപിച്ചത്. സംഘടനയുടെ മേധാവിയായി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രണ്ടാം തവണയും ചുമതലയേറ്റതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഡോ. സൗമ്യ സ്വാമിനാഥനെ കൂടാതെ മറ്റ് ചില പ്രമുഖരും സംഘടന വിടുമെന്ന് റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പറയുന്നു. യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ആന്‍റ് കമ്മ്യൂണിക്കബിള്‍ ആന്‍റ് നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. റെന്‍ മിംഗ്ഹുയി, മെഡിസിന്‍ വിഭാഗം മേധാവി ഡോ. മരിയാഞ്ചെല ബാറ്റിസ്റ്റ ഗാല്‍വോ സിമോവോ ഉള്‍പ്പെടെയുള്ളവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.