ശ്വാസ തടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
3 March 2023

മുൻ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.