രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാൻ സോണിയ ഗാന്ധി; പത്രികാ സമർപ്പണം നാളെ

single-img
13 February 2024

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ സോണിയാഗാന്ധി ഇത്തവണ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരോടൊപ്പം നാളെ ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ desheeya അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടെ പേര് സംബന്ധിച്ച് ചര്‍ച്ച കുടിക്കാഴ്ച്ചയില്‍ നടന്നു. സോണിയാ ഗാന്ധി, ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരുടെ പേരുകള്‍ക്കാണ് സാധ്യത.

അതേസമയം സോണിയ തങ്ങളുടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഹിമാചല്‍ പ്രദേശ്, തെലങ്കാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും രാജസ്ഥാനില്‍ നിന്ന് മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.