കുട്ടികളിൽ ശാസ്ത്രബോധം ഉണ്ടാവരുതെന്നും അന്ധവിശാസം വളർത്തണമെന്നും ചില രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നു: സീതാറാം യെച്ചൂരി

single-img
29 September 2022

നമ്മുടെ രാജ്യത്തിന്‍റെ ഭാവിയും അതിന്റെ ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പക്ഷെ ചില രാഷ്ട്രീയക്കാർ കുട്ടികളിൽ ശാസ്ത്രബോധം ഉണ്ടാവരുതെന്നും അന്ധവിശാസം വളർത്തണമെന്നും ആഗ്രഹിക്കുന്നതായും യെച്ചൂരി പറഞ്ഞു. ബാലസംഘം സംഘടിപ്പിച്ച ശിൽപ്പശാല ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.