മമ്മൂട്ടിയുടെ സൺ ഗ്ലാസിന്റെ വില കണ്ടെത്തി സോഷ്യൽ മീഡിയ

single-img
14 February 2024

മമ്മൂട്ടിയുടെ വസ്ത്രങ്ങളും സ്റ്റയിലും എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. നാളെ റിലീസ് ചെയ്യുന്ന ‘ഭ്രമയുഗം’ സിനിമയുടെ പ്രസ് മീറ്റിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പോ ഡ്രസിലാണ് മമ്മൂട്ടി കഴിഞ്ഞ ദിവസം എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫങ്ങ്ഷനിൽ എത്തുമ്പോൾ മമ്മൂട്ടി ധരിച്ച കൂളിംഗ് ഗ്ലാസിന്റെ വില എത്രയാണെന്ന് ചോദിച്ചെത്തുന്ന പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. ഒടുവിൽ മമ്മൂട്ടിയുടെ സൺ ഗ്ലാസിന്റെ വില സോഷ്യൽ മീഡിയ കണ്ടെത്തി . ഈ സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ് ഡോൾജി ഗബാന എന്ന ബ്രാൻഡിന്റേതാണ്. ഏകദേശം 18,390 രൂപയാണ് ഈ സൺഗ്ലാസിന്റെ വില. അതേസമയം അതേസമയം നാളെയാണ് ഭ്രമയുഗം തിയേറ്ററുകളിൽ എത്തുന്നത്.