തൈപ്പൊങ്കൽ ; തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് നാളെ അവധി


നാളത്തെ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി .
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുവാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിക്കുകയും ചെയ്തു. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതിനായുള്ള റിസർവേഷൻ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു.
തൈപ്പൊങ്കൽ കാരണം ആറ് ജില്ലകളിലെ കെ എസ് ഇബി ഓഫീസുകൾക്കും നാളെ അവധി അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് കെ എസ് ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. പക്ഷെ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണ്.