‘പരാശക്തി’യിലൂടെ 100 കോടി ക്ലബ്ബിൽ വീണ്ടും ശിവകാർത്തികേയൻ

single-img
20 January 2026

സൂരറൈ പോട്ട്രു എന്ന ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത സിനിമയാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രം ഒരു പീരിയഡ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഇതോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ശിവകാർത്തികേയന്റെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്. 2024ൽ പുറത്തിറങ്ങിയ അമരൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ 100 കോടി പടം.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരാശക്തി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ശിവകാർത്തികേയനൊപ്പം രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായിട്ടാണ് പരാശക്തി ഒരുക്കിയിരിക്കുന്നത്.