ഡ്യൂട്ടി പരിഷ്‌ക്കരണവുമായി മുന്നോട്ടുപോകും; സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം വിജയമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി

single-img
8 November 2022

സിംഗിൾ ഡ്യൂട്ടി എന്ന പരിഷ്ക്കരണം നടപ്പിലാക്കിയ തിരുവനന്തപുരത്തെ പാറശാല ഡിപ്പോയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആ‍ര്‍ടിസി. ഇവിടെ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,000 മുതൽ 90,000 രൂപ വരെ വരുമാനം വർധിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു.

വകുപ്പ് നടപ്പാക്കിയ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലാണ് കെഎസ്ആർടിസി വിശദീകരണം നൽകിയത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്നും ഡ്യൂട്ടി പരിഷ്‌ക്കരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.

സാമ്പത്തികമായുള്ള ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഡ്യൂട്ടി പരിഷ്ക്കരണം വലിയ ആശ്വാസമാകുന്നുവെന്നാണ് കെഎസ് ആര്‍ടിസി കോടതിയിൽ സ്വീകരിച്ച നിലപാട്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയത്.