ജാമ്യഅപേക്ഷ വിധിപറയാൻ മാറ്റി; ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ വാദം പൂര്‍ത്തിയായി

single-img
12 October 2022

യുപിയിൽ അറസ്റ്റിലായ മലയാളിയായ മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസ് തുടർന്ന് വിധി പറയാൻ മാറ്റിയുപിയിലെ ലഖ്‌നൗ ജില്ലാകോടതിയാണ് സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നിലവിൽ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കാപ്പന് പുറത്തിറങ്ങാൻ കഴിയൂ. നേരത്തെ യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാതിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്.

ദളിത് കൊലപാതകം നടന്ന ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം.