സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ സിദ്ധാര്‍ത്ഥന്റെ കുടുംബം

single-img
9 March 2024

വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണാൻ കുടുംബം . ഇപ്പോൾ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഡീന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

മരണം ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. സിദ്ധാര്‍ത്ഥന് നീതി കിട്ടാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ അഞ്ചു തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.