കരിയറിലെ ആദ്യ പോലീസ് വേഷവുമായി ഷൈൻ നിഗം; വേല ക്യാരക്ടർ പോസ്റ്റർ

single-img
13 September 2022

വേല എന്ന പുതിയ ചിത്രത്തിലെ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍.

തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈന്‍ നിഗം വേലയില്‍ അവതരിപ്പിക്കുന്നത്. പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ് ഭരതന്‍, അഥിതി ബാലന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകന്‍.