എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിൽ: എ എ റഹിം

single-img
3 May 2024

പാലക്കാട് എത്തുമ്പോൾ ഷാഫി പറമ്പിലിന് സോഫ്റ്റ് ഹിന്ദുത്വമെന്ന് എഎ റഹീം എംപി . ഇവിടെ മത ന്യൂന പക്ഷമാണ്. രാഷ്ട്രീയ കുമ്പിടി ആണ് ഷാഫിയെന്നും തുറന്ന് കാട്ടേണ്ടവരെ തുറന്ന് കാട്ടുക തന്നെ വേണം അല്ലെങ്കിൽ അത് രാഷ്ട്രീയ പ്രവർത്തനം ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെ മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത് പോലെ യൂത്ത് അലർട്ട് നടത്തേണ്ട കാര്യം ഉണ്ടായില്ല. തൃക്കാക്കരയിലെ സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോ ഉണ്ടാക്കിയതും ഇതേ സംഘമാണെന്നും റഹീം ചൂണ്ടിക്കാട്ടി. ഞങ്ങൾക്കെതിരെ മാത്രമല്ല പലർക്കും എതിരെ ഇവർ രാഷ്ട്രീയ വിഷം ചീറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ വിഷം ആണ് ഷാഫി പറമ്പിൽ.

യൂത്തു കോൺഗ്രസിൽ ഷാഫിയോട് എതിർപ്പ് ഉള്ളവരോട് ചോദിച്ചാൽ ഈ കാര്യങ്ങൾ അടിവരയിടും. ലീഗിന് മേൽ ചാരി നിൽക്കുന്ന തെരുവ് ചട്ടമ്പിയായി കോൺഗ്രസ് മെലിഞ്ഞു. ലീഗിൻ്റെ പെടലിക്ക് ചാരി നിന്ന് വീരസ്യം പറയുന്ന മെലിഞ്ഞ ഗുണ്ടയാണ് കോൺഗ്രസ്. തരം പോലെ നിങ്ങൾ എടുത്ത വർഗീയ നിലപാടുകളെ ഒരു ഘട്ടം കഴിഞ്ഞാൽ ജനം തള്ളുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിനോടും ഷാഫി പറമ്പിലിനോടും പറയാൻ ഉള്ളതെന്നും എഎ റഹീം കൂട്ടിച്ചേർത്തു.