എസ്എഫ്ഐയെ നിയന്ത്രിക്കണം; സിപിഎമ്മിനോട് ആവശ്യപ്പെടും: കാനം രാജേന്ദ്രൻ

single-img
21 June 2023

എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഈ വിവരം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു.

സിപിഎമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് എഫ് ഐ യെ നിയന്ത്രിക്കാൻ സിപിഎമ്മിന് സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. വ്യാജരേഖാ വിവാദം ഉൾപ്പെടെ എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായി.