ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്റെ പ്രതീകം സെറീന വില്യംസ് കളിക്കളത്തോട് വിടപറഞ്ഞു

single-img
3 September 2022

ലോക വനിതാ ടെന്നീസിലെ ഇതിഹാസ താരമായ സെറീന വില്യംസ് കളിക്കളത്തോട് വിട പറഞ്ഞു. യുഎസ് ഓപ്പണിൽ ഇന്ന് നടന്ന രണ്ടാം റൗണ്ടിൽ ആസ്ത്രേലിയയുടെ അജ്ല ടോംലാനോവിച്ചിനോട് പരാജയപ്പെട്ടായിരുന്നു മടക്കം.

റിട്ടയർ ചെയ്യാനുള്ള തന്റെ തീരുമാനം തിരുത്തില്ലെന്ന് സെറീന പറയുമ്പോൾ ടെന്നീസ് ലോകത്തിനത് വലിയ നഷ്ടമാണ്. ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്റെ പ്രതീകവും കറുപ്പിന്റെ സൗന്ദര്യവുമായിരുന്ന സെറീന വില്യംസ് എന്ന നാൽപതുകാരി . 1995 മുതൽ 2022 വരെ തന്റെ 27 വർഷം നീണ്ട കരിയർ. 1999ൽ ഇതേ ഫ്ലഷിങ് മെഡോസിൽ ആദ്യ ഗ്രാൻസ്ലാം കിരീടം. പിന്നെയത് 23 കിരീടങ്ങളിലേക്കെത്തി.

മതമല്ല, ഇതാണ് ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ വനിതാ താരമെന്ന ബഹുമതി. നീണ്ട 319 ആഴ്ചകൾ ലോക ഒന്നാം നമ്പര്‍ താരം. സഹോദരി വീനസുമായി ചേർന്ന് ഡബിൾസ് കിരീടങ്ങൾ.. നാല് ഒളിമ്പിക് സ്വർണം. സെറീനയുടെ തേരോട്ടം അവസാനിക്കുകയാണ്.