മനുഷ്യാവകാശപ്രവര്‍ത്തകനോട് നോബൽ പുരസ്‌കാരം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് റഷ്യ

single-img
11 December 2022

മോസ്കോ : നോബല്‍ സമ്മാനജേതാവായ മനുഷ്യാവകാശപ്രവര്‍ത്തകനോട് പുരസ്‌കാരം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് റഷ്യ.

ബെലറൂസിലെ “മെമ്മോറിയല്‍” എന്ന പൗരാവകാശ സംഘടനയുടെ മേധാവിയായ യാന്‍ രാഷിന്‍സ്കിയാണ് കഴിഞ്ഞ ദിവസം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. പുരസ്‌കാരം നിരസിക്കാനുദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. റഷ്യയില്‍ ഏറെക്കാലമായി സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന “മെമ്മോറിയല്‍” എന്ന എന്‍ജിഒക്ക് കഴിഞ്ഞ വര്‍ഷം ഗവണ്മെന്റ് വിലക്കേര്‍പ്പെടുത്തിയിരുന്നു.