ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

single-img
20 November 2022

കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്.

യശ്വന്ത് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ബസിലെ ജീവനക്കാരനായ യശ്വന്ത് വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടി പരിക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.