മോശമായ റോഡും, മലിനജലവുമൊക്കെ ചെറിയ പ്രശ്നങ്ങൾ; “ലൗ ജിഹാദിൽ” ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കർണാടക ബിജെപി എംപി

single-img
3 January 2023

മോശമായ റോഡും, മലിനജലവും പോലുള്ള “ചെറിയ പ്രശ്‌നങ്ങൾക്ക്” പകരം ലൗ ജിഹാദിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപിയുടെ കർണാടക എംപി നളിൻ കട്ടീൽ. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ തിങ്കളാഴ്ച നടന്ന പാർട്ടി യോഗത്തിലാണ് ബിജെപി നളിൻ കട്ടീൽ വിവാദ പരാമർശം നടത്തിയത്.

ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു – റോഡ്, മലിനജലം തുടങ്ങിയ ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കരുത്. നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങൾക്ക് ‘ലൗ ജിഹാദ്’ നിർത്തണമെങ്കിൽ, അതിന് ഞങ്ങൾക്ക് ബിജെപി വേണം – കടീൽ പറഞ്ഞു.

അതെ സമയം ബിജെപി വോട്ടർമാരെ വർഗ്ഗീയമായി ധ്രുവീകരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തുവന്നു. അവർ വികസനം നോക്കുന്നില്ല, അവർ വെറുപ്പാണ് നോക്കുന്നത്, അവർ രാജ്യത്തെ വിഭജിക്കാനാണ് നോക്കുന്നത്. അവർ ആളുകളെ വെറുതെ കളിക്കുകയാണ്. ഞങ്ങൾക്ക് ജോലി വേണം, വിലക്കയറ്റം ആളുകളെ ബാധിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്- കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ പറഞ്ഞു.