ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണം; എയര്‍ ഇന്ത്യയിൽ ഇനി മദ്യം വിളമ്പുന്നതിന് നിയന്ത്രണം

single-img
26 January 2023

എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനിമുതൽ മദ്യം വിളമ്പുന്നതിന് നിയന്ത്രണം. മദ്യപിച്ച ശേഷം യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ കൂടി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. യാത്രക്കാർ കൊണ്ടുവരുന്ന മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ നയത്തില്‍ പറയുന്നു.

അടുത്തിടെ എയര്‍ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സര്‍വീസില്‍ യാത്രക്കാര്‍ മദ്യം കഴിച്ചു മോശമായി പെരുമാറിയത്, എയര്‍ലൈന്‍ രാജ്യത്തെ യാത്ര വ്യോമ മേഖലാ നിയന്ത്രകരായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ), നെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു എയര്‍ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഡി ജി സി എ പിഴ ശിക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.