ഉത്തരവാദിത്ത ടൂറിസം മിഷന്‍; കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍
കേരളത്തിന്റെ ജനകീയ ടൂറിസം നയത്തിന് ദേശീയതലത്തിൽ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍ ലഭിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റും മദ്ധ്യ പ്രദേശ് സര്‍ക്കാരും ഐസിആര്‍ടി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ ഐസിആര്‍ടി ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.
റെഡ്യൂസിങ്ങ് പ്ലാസ്റ്റിക് വെയ്സ്റ്റ്, കണ്‍സേര്‍ വിങ്ങ് വാട്ടര്‍ (വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ട്) ഇന്‍ക്രീസിങ്ങ് ഡൈവേര്‍സിറ്റി ഇന്‍ ടൂറിസം, ഡെസ്റ്റിനേഷന്‍ ബില്‍ഡിങ് ബാക്ക് ബെറ്റര്‍ പോസ്റ്റ് കോവിഡ് എന്നീ നാല് കാറ്റഗറികളിലാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായതെന്നും മന്ത്രി അറിയിച്ചു.ഇതോടൊപ്പം അദ്ദേഹം ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയകരമാക്കിയവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.