രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ ‘പോടാ’, ‘ചെറ്റ’ തുടങ്ങിയ മോശം പദപ്രയോഗങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല; പിണറായിക്കെതിരെ പന്ന്യൻ രവീന്ദ്രൻ
13 May 2026

കേരള രാഷ്ട്രീയം മലീമസമായിക്കൊണ്ടിരിക്കുകയാണെന്ന് തുറന്നടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ ‘പോടാ’, ‘ചെറ്റ’ തുടങ്ങിയ മോശം പദപ്രയോഗങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എല്ലാത്തരം അധിക്ഷേപ പരാമർശങ്ങൾക്കും താൻ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പ്രസ്താവനയും മോശമാണെന്ന് ചൂണ്ടിക്കാട്ടിയ പന്ന്യൻ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കത്തിനില്ലെന്നും സെക്രട്ടറി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും തിരുവനന്തപുരത്ത് പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണോ എന്ന ചർച്ചകളിലേക്ക് കടക്കാൻ അദ്ദേഹം തയ്യാറായില്ല.


