റിസോര്‍ട്ട് റിസപ്ഷനിസ്റ്റിനെ കൊന്നു കടലിൽ എറിഞ്ഞു;  ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ

single-img
24 September 2022

ന്യൂഡല്‍ഹി: സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 19കാരിയെ കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.

റിസോര്‍ട്ട് ഉടമയും ബി.ജെ.പി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.

ഉത്തരാഖണ്ഡ് സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെയാണ് കാണാതായത്. കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കനാലിലേക്ക് തള്ളിയിയിട്ടു എന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിശദമായുള്ള ചോദ്യം ചെയ്യലിന് ശേഷം കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പ്രതികളില്‍ ഒരാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ലക്ഷ്മണ്‍ ജ്വാല ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്ന അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18-നാണ് കുടുംബം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21- ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോവുകയായിരുന്നു.

അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റിസോര്‍ട്ട് ഉടമയായ പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.