സെക്കൻഡ് ലുക്ക് പോസ്റ്ററിനൊപ്പം ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് തീയതിയും

single-img
3 February 2023

ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ന് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

മുതിർന്ന സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്റെ സിനിമാ ജീവിതത്തിന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സീ സ്റ്റുഡിയോ സൗത്ത് പുറത്തിറക്കിയിരുന്നു.

ഈ വീഡിയോക്കൊപ്പമാണ് പുത്തൻ പോസ്റ്ററിനേക്കുറിച്ചുള്ള സൂചന നിർമാതാക്കൾ തന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.