ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

single-img
9 September 2022

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. 117 കോടി രൂപയുടെ മദ്യ വില്‍പനയാണ് ബെവ്കോ നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ 85 കോടിയായിരുന്നു വില്‍പന.

ബെവ്കോയുടെ സംസ്ഥാനത്തെ നാല് ഔട്ട്‍ലെറ്റുകളിലെ വില്‍പന ഒരു കോടി കവിഞ്ഞു. കൊല്ലം ആശ്രമത്തിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. ഇവിടെ 1.6 കോടിയുടെ വില്‍പന.

ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജങ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വന്‍ വില്‍പന ഉണ്ടായിട്ടുണ്ട്.

ഈ വര്‍ഷം ഏഴ് ദിവസത്തെ വില്‍പന 264 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. വിവിധ നികുതി ഇനത്തില്‍ 550 കോടി രൂപ സര്‍ക്കാറിന്‍റെ ഖജനാവിലെത്തും.

ippo