തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ

single-img
28 November 2022

കേരളാ സർക്കാരിനെ കുറ്റപ്പെടുത്തി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മേൽ ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. ഈ സമ്മർദ്ദം സഹികെട്ടപ്പോഴാണ് ഗവർണർ എന്ന നിലയിൽ തിരുത്താൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവെച്ചു. താൻ ഇതുവരെ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം. സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വതന്ത്രമായ അധികാരത്തിൽ കൈകടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.