മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവിയിൽ നിന്ന് രാജിവച്ചു

1 December 2022

എൻഡിടിവി പ്രൊമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായി പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചതിന് പിന്നാലെ , എൻഡിടിവി ഇന്ത്യയുടെ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററായ രവീഷ് കുമാറും രാജിവെച്ചു.
ഹം ലോഗ്, രവിഷ് കി റിപ്പോർട്ട്, ദേസ് കി ബാത്, പ്രൈം ടൈം തുടങ്ങിയ NDTV ഇന്ത്യയിൽ നിരവധി വാർത്താധിഷ്ഠിത പരിപാടികളിൽ അദ്ദേഹം അവതാരകനായിരുന്നു. 2019 ലെ രമൺ മഗ്‌സസെ അവാർഡിന് പുറമെ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡും കുമാറിന് രണ്ട് തവണ ലഭിച്ചിട്ടുണ്ട്.