ശ്രീലക്ഷ്മി നായികയാകുന്ന രാം ഗോപാല്‍ വര്‍മ ചിത്രം ‘സാരി’ അഞ്ച് ഭാഷകളിൽ എത്തുന്നു

single-img
23 December 2023

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍ സോഷ്യൽ മീഡിയയിൽ വൈറലായ മ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ചിത്രമായിരുന്നു രാം ഗോപാല്‍ വര്‍മ പങ്കുവെച്ചത്. ഈ കുട്ടിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്നും അന്ന് രാം ഗോപാല്‍ പറഞ്ഞിരുന്നു. ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് അദ്ദേഹം. സിനിമയ്ക്കായി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക.

ശ്രീലക്ഷ്മി നായികയായി അഭിനയിക്കുന്ന ചിത്രം രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യും. ‘സാരി’ എന്നാണ് ഈ സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോക സാരി ദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമാ പ്രഖ്യാപനം. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് നിർമ്മാണം.