നരേന്ദ്രമോദിക്ക് ഒത്ത എതിരാളിയല്ല രാഹുൽ ഗാന്ധി: കങ്കണ റണൗട്ട്

single-img
29 October 2022

ഇപ്പോഴത്തെ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒത്ത എതിരാളിയല്ല കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാജ്യത്ത് എല്ലാ കാലവും ശക്തരായ നേതാക്കൾക്ക് അതിനൊത്ത എതിരാളികളുണ്ടായിട്ടുണ്ടെന്നും പക്ഷെ ഇപ്പോൾ മോദിക്ക് ഇപ്പോഴതില്ലെന്നും കങ്കണ പറഞ്ഞു.

വാർത്താ ചാനലായ ആജ്തക് ചാനലിൽ മാധ്യമപ്രവർത്തകൻ രാഹുൽ കൻവാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കങ്കണ.’പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും എതിരാളികളാണ് എന്നത് എന്നെ ദുഃഖിപ്പിക്കുന്നു. വളരെ ശതനായ നേതാവ് തനിക്ക് ഒത്ത എതിരാളിയെ ആഗ്രഹിക്കും. എന്നാല്‍ മോദിജിക്ക് ആ സൗഭാഗ്യമില്ല.

തനിക്ക് രാഹുലിനോടാണ് മത്സരം എന്നത് മോദിയെ സങ്കടപ്പെടുത്തുന്നു. മോദിയോടാണ് മത്സരം എന്നത് രാഹുലിനെയും. രാഹുലാവട്ടെ തന്‍റെ നിലയിലൊക്കെ പരിശ്രമിക്കുന്നുണ്ട്.പക്ഷെ അപ്പോഴും മോദിക്ക് ഒത്ത എതിരാളിയാകുന്നില്ല. മോദിക്കാവട്ടെ വിജയത്തിനു മേൽ വിജയമാണ്. തനിക്ക് എതിരാളിയില്ലെന്ന് മോദിക്കറിയാം. ഇതിഹാസത്തിലെ മഹാപുരുഷനോട് സമാനമാണ് അദ്ദേഹം. ‘ – അവർ പറഞ്ഞു.

ഇതോടൊപ്പം തന്നെ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവേശനം നടത്തി മത്സരിക്കാനുള്ള ആഗ്രഹവും അവർ മറച്ചുവച്ചില്ല. ‘എല്ലാ രീതിയിലുമുള്ള പങ്കാളിത്തത്തോടും (രാഷ്ട്രീയം) എനിക്ക് തുറന്ന മനസ്സാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരെ സേവിക്കാൻ ഒരു അവസരം നൽകുമെങ്കിൽ ഏറെ കൃതജ്ഞതയുള്ളവളായിരിക്കും. തീർച്ചയായും അത് സൗഭാഗ്യത്തിന്റെ വർത്തമാനമാണ്’ – എന്നായിരുന്നു അവരുടെ പ്രതികരണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിമാചലിലെ മാണ്ഡിയിൽനിന്ന് മത്സരിക്കാൻ കങ്കണ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.