കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത്; അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

single-img
6 March 2023

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. കര്‍ണാടകയിൽ രാമനഗരയില്‍ നടന്ന ബിജെപിയുടെ വിജയ് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതെന്ന വിവാദ പരാമര്‍ശം നടത്തിയത്.

നളിന്‍ കുമാര്‍ കട്ടീലിന്റെ വാക്കുകൾ: ‘രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും എല്ലാവരോടും വാക്സിനുകള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ടു. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവര്‍ കാരണമായി പറഞ്ഞത്. പക്ഷെ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി രാത്രിയിലെത്തി വാക്സിനെടുത്തു.

അതുകൊണ്ടുതന്നെ, രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തത്,’ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.