ഒരു കളി തോറ്റെന്നുകരുതി എഴുതിത്തള്ളരുത്; അർജന്റീന തിരികെവരുമെന്ന് റാഫേൽ നദാൽ

single-img
24 November 2022

ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജൻ്റീനയെ പിന്തുണച്ച് സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ. ഒരു കളിയിൽ തോറ്റെന്നുകരുതി അവരെ എഴുതിത്തള്ളരുതെന്നും അർജൻ്റീന തിരികെവരുമെന്നും നദാൽ പറഞ്ഞു. അർജന്റീന ഇപ്പോൾ ഒരു കളി തോറ്റു. ഇനി രണ്ടെണ്ണം കൂടിയുണ്ട്. അവരെ ബഹുമാനിക്കണമെന്നും നദാൽ പറഞ്ഞു.

“അർജൻ്റീന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് എത്തിയത്. അവർക്ക് ലോകകപ്പിലെ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയക്കുതിപ്പുണ്ടായിരുന്നു. അതിനാൽ ആത്‌മവിശ്വാസം നഷ്ടപ്പെടേണ്ടതില്ല. ഇപ്പോഴും അർജൻ്റീനയ്ക്ക് കപ്പടിയ്ക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.

മെസിയാവട്ടെ വളരെ പ്രത്യേകതയുള്ള താരമാണ്. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങൾ ലാലിഗയിൽ കാണാൻ കഴിഞ്ഞു. ഫുട്ബോളിൻ്റെയും കായികലോകത്തെയും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസി.”- നദാൽ പറഞ്ഞു.