ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് കെ രാധാകൃഷ്ണൻ

single-img
5 December 2022

ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന്‌ മന്ത്രി കെ. രാധാകൃഷ്ണൻ. ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജാതി വിവേചനത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ ഐക്യമുന്നണി കെട്ടിപ്പടുക്കാൻ ദളിത് ശോഷൺ മുക്തി മഞ്ച് മുൻകൈയെടുക്കും. ദളിത്–- – പിന്നാക്ക –- ന്യൂനപക്ഷ –-ആദിവാസി വിഭാഗങ്ങളുടെ മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും ഒന്നിച്ചുള്ള പോരാട്ടമാണ് ജാതി വിവേചനത്തിനെതിരെ നടത്തേണ്ടത്. രാഷ്‌ട്രപതിയായി ആദിവാസി വനിത തെരഞ്ഞെടുക്കപ്പെട്ട ദിനം തന്നെയാണ് രാജസ്ഥാനിലെ സ്കൂളിൽ സവർണർക്കുള്ള പാത്രത്തിൽനിന്ന് വെള്ളമെടുത്ത കുട്ടിയെ അധ്യാപിക അടിച്ചുകൊന്ന സംഭവമുണ്ടായതെന്നും രാധാകൃഷ്ണൻ പറഞ്ഞു. പ്രതിനിധി സമ്മേളനം മുൻ എംപി അലി അൻവർ ഉദ്ഘാടനം ചെയ്തു.