ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയയും ഏറ്റെടുത്തു; മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി

single-img
29 March 2023

ഇതുവരെയുള്ള നിക്ഷേപങ്ങളിൽ രാജ്യത്തെ മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി. ഗൗതം അദാനിയുടെ കീഴിലുള്ള എ എം ജി മീഡിയ നെറ്റ്‍വര്‍ക്ക് ആണ് രാഘവ് ബാഹ്‍ലിന്‍റെ ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരി സ്വന്തമാക്കിയത്.

2022 മേയിൽ പ്രഖ്യാപിച്ച ഏറ്റെടുക്കൽ മാർച്ച് 27 നാണ് പൂർത്തിയായത്.ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയ നടത്തുന്ന മാധ്യമസ്ഥാപനമാണ് ബ്ലൂംബെർഗ് ക്വിന്‍റ്. ഇത് ഇപ്പോൾ ബിക്യു പ്രൈം എന്നാണ് അറിയപ്പെടുന്നത്.

മുതിർന്ന മാധ്യമപ്രവർത്തകനായ സഞ്ജയ് പഗാലിയയാണ് അദാനി മീഡിയ വെഞ്ചേഴ്സിനെ നയിക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷം എൻ ഡി ടി വിയുടെ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.