അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

single-img
2 April 2024

തൃശൂർ ജില്ലയിലെ വെളപ്പായയിൽ ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിൽ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.

നിലവിൽ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒഡിഷ സ്വദേശിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഇയാൾ ഒരു മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു.

ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കെ വിനോദ്. 2 വർഷം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.