മറുപടി പറയേണ്ടത് 3 കോടി പഞ്ചാബികളോട്, കേന്ദ്രം നിയമിച്ച ഏതെങ്കിലും ഗവർണരോടല്ല: പഞ്ചാബ് മുഖ്യമന്ത്രി

single-img
14 February 2023

പഞ്ചാബിലും ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലേക്ക് പരിശീലനത്തിന് അയച്ച സ്‌കൂൾ പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഗവർണർ നൽകിയ കത്തിന് മറുപടി പറയില്ല എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി.

ബഹുമാനപ്പെട്ട ഗവർണർ സർ, താങ്കളുടെ കത്ത് ലഭിച്ചത് മാധ്യമങ്ങളിലൂടെയാണ്… കത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളും സംസ്ഥാന വിഷയങ്ങളാണ്… ഭരണഘടനയനുസരിച്ച് ഞാനും എന്റെ സർക്കാരും 3 കോടി പഞ്ചാബികളോടാണ് ഉത്തരവാദികൾ, അല്ലാതെ നിയമിച്ച ഗവർണർമാരല്ല. കേന്ദ്ര സർക്കാർ, ഇത് എന്റെ മറുപടിയായി പരിഗണിക്കൂ- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ആം ആദ്മി സർക്കാരും രാജ്ഭവനും തമ്മിലുള്ള ഏറ്റവും ബന്ധം മോശം നിലയിൽ തുടരുന്നതിടെ ആണ് പുതിയ വിവാദം.

ഫെബ്രുവരി 6 മുതൽ 10 വരെ സിംഗപ്പൂരിൽ നടക്കുന്ന പ്രൊഫഷണൽ അധ്യാപക പരിശീലന സെമിനാറിലേക്ക് പഞ്ചാബ് സർക്കാർ 36 സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽമാരെ അയച്ചിരുന്നു. സിംഗപ്പൂരിലേക്ക് പരിശീലനത്തിന് അയച്ചതിന് പ്രിൻസിപ്പൽമാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും, ഈ പ്രിൻസിപ്പൽമാരെ തിരഞ്ഞെടുത്തതിൽ ചില ക്രമക്കേടുകളും നിയമലംഘനങ്ങളും ഉണ്ടായിട്ടുണ്ട് എന്നും കാണിച്ചാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.