PT 7 കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും

single-img
19 January 2023

പാലക്കാട്: PT 7 കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും. ദൗത്യസംഘം ഇതിനായുള്ള നടപടി തുടങ്ങി.

നിരീക്ഷണ വലയത്തിലുള്ള PT7 ന്‍റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും. രണ്ട് കുങ്കിയാനകളെ വെച്ചും PT 7 നെ തളയ്ക്കാം. ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടില്‍ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ വിക്രം, ഭരതന്‍ എന്നി കുംകി ആനകള്‍ ധോണി ക്യാമ്ബില്‍ ഉണ്ട്. ഇതിന് പുറമെ മുത്തങ്ങയിലെ സുരേന്ദ്രന്‍ എന്നാ ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകന്‍ ഉത്തരവിട്ടാല്‍ അടുത്ത ദിവസം തന്നെ ആന ധോണിയില്‍ എത്തും.