അനുവദനീയമായ പരിധിക്കപ്പുറം ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചു; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്

single-img
14 December 2023

മതപരമായ സ്ഥലങ്ങളിൽ അനുവദനീയമായ ഡെസിബെൽ പരിധിക്കപ്പുറം ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പുതുതായി ചുമതലയേറ്റ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ബുധനാഴ്ച ഉത്തരവിറക്കി. രാവിലെ സത്യപ്രതിജ്ഞ ചെയ്ത് യാദവ് പുറപ്പെടുവിച്ച ആദ്യ ഉത്തരവായിരുന്നു ഇതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) ഡോ രാജേഷ് രജോറ പിടിഐയോട് പറഞ്ഞു.

സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും അടിയന്തരമായി നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപരമായ സ്ഥലങ്ങളിൽ സംഗീതം പ്ലേ ചെയ്യുന്ന ഉച്ചഭാഷിണികളുടെയും ഡിജെ സംവിധാനങ്ങളുടെയും ശബ്ദ നിലവാരം നിരീക്ഷിക്കാൻ ഓരോ ജില്ലയിലും ഒരു ഫ്ലയിംഗ് സ്ക്വാഡ് രൂപീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.