വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും; ഉദ്ഘാടനയാത്രയ്ക്ക് മോദിയില്ല

single-img
21 April 2023

രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ഈ മാസം 25 ന് തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.

രാവിലെ 10.30 മുതല്‍ 10.50 വരെയാണ് ഫ്ലാഗ് ഓഫ് ചടങ്ങുകള്‍ നടക്കുക. ഫ്ലാഗ് ഓഫ് മാത്രമാകും പ്രധാനമന്ത്രി നിര്‍വഹിക്കുക. വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രി ഉണ്ടാകില്ല. പകരം റെയില്‍വേ സ്റ്റേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഇവിടെ നിന്നും നേരെ റെയില്‍വേ സ്റ്റേഷനിലെത്തുന്ന മോദി വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. ഇതിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി വാട്ടര്‍മെട്രോയുടെ ഉദ്ഘാടനവും ഇതോടൊപ്പം തിരുവനന്തപുരത്ത് മോദി നടത്തും.ഉച്ചയ്ക്ക് 12.15 വരെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. 12. 40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് പോകുമെന്നാണ് വിവരം. ഈ മാസം 24 നാണ് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.